തിരക്കുള്ള മോര്‍ണിംഗ് ട്രെയിനില്‍ ഓഫീസിലേക്കുള്ള പതിവ് യാത്രയിലായിരുന്നു ഞാന്‍. മനോഹരമായ ഒരു ഗാനം കേട്ട് തിരിഞ്ഞു നോക്കുമ്പോള്‍ ഒരു അന്ധഗായകന്‍ പാടുകയാണ്. വെറും പാട്ടല്ല, കയ്യില്‍ കൊണ്ട് നടക്കാവുന്ന മ്യൂസിക് പ്ലയെറില്‍ കരോകെ പ്ലേ ചെയ്തുകൊണ്ട് ഏതാണ്ടൊരു പ്രൊഫഷണല്‍ പാട്ടുകാരന്റെ മേന്മയോടെ പാടുന്നു. സാധാരണ ഗതിയില്‍ ഹാര്‍മോണിയം അല്ലെങ്കില്‍ ഓര്‍ഗന്‍ പോലുള്ള ഒരു ഉപകരണം ആണ് ഇത്തരം ആളുകള്‍ ഉപയോഗിക്കാറുള്ളത്.
സാധാരണ കാണാറുള്ളതില്‍ നിന്നും വ്യത്യസ്തമായ ഈ രീതി കണ്ടു ഞാന്‍ അദ്ഭുതത്തോടെ നോക്കിയിരുന്നു. മിക്കവരും ആളുകള്‍ അയാള്‍ക്ക് പണം കൊടുക്കുന്നുണ്ട്. ഒരു ബിസിനസ് ആയി കാണുകയാണെങ്കില്‍ അദ്ധേഹത്തിന്റെ ശ്രമം വിജയിച്ചു എന്നര്‍ത്ഥം. സാധാരണ വിജയമല്ല, ഒരു വന്‍ വിജയം. അത്തരത്തില്‍ ഒരു പ്ലയെര്‍ വാങ്ങാനുള്ള പണം ഒറ്റ ദിവസം കൊണ്ട് കിട്ടിയിട്ടുണ്ടാവും എന്നര്‍ത്ഥം.
ബിസിനസ്‌കാര്‍ക്ക് ധാരാളം വിലയേറിയ പാഠങ്ങള്‍ ഇതില്‍ നിന്നും മനസ്സിലാക്കാനുണ്ട്.
- എത്ര ചെറിയ ബിസിനസ് ആണെങ്കിലും അതിനു കുറച്ചു മൂലധന നിക്ഷേപം കൂടിയേ തീരൂ.
- പുതുമക്ക് എപ്പോഴും ആവശ്യക്കാരുണ്ടാവും. സ്വന്തം ബിസിനസില്‍ എപ്പോഴും പുതുമ കണ്ടെത്താന്‍ ശ്രമിക്കുക.
- മറ്റ്ള്ളവര്‍ ചെയ്യുന്ന അതെ കാര്യങ്ങള്‍ ചെയ്താല്‍ എത്രമാത്രം ഹാര്‍ഡ് വര്‍ക്ക് ചെയ്താലും നാം ഉദേശിച്ച റിസള്‍ട്ട് വന്നു കൊള്ളണമെന്നില്ല.
- നിങ്ങള്‍ ഇഷ്ടപ്പെട്ടു ചെയ്യുന്ന കാര്യമാണെങ്കില്‍ അതില്‍ പുതുമ കൊണ്ട് വരാന്‍ താരതമ്യേന എളുപ്പമാണ്.
- നിങ്ങളുടെ സ്വന്തം പ്രോഡക്റ്റ് നെക്കാളുപരി കസ്റ്റമേഴ്സ് ന്റെ ആവശ്യങ്ങളും അഭിപ്രായങ്ങളും നിരീക്ഷിച്ചാല്‍ മികവുറ്റ പ്രോഡക്റ്റ് കള്‍ ഉണ്ടാക്കാം.