സ്ഥലം കൊടൈക്കനാല്‍. തടാകത്തിനു ചുറ്റുമുള്ള റോഡ് കം സൈക്കിള്‍ ട്രാക്ക്. ബ്രായന്റ്റ് ഗാര്‍ഡനിലെക്കുള്ള ടൂറിസ്റ്റ്കള്‍ക്ക് ഐസ്ക്രീം വില്‍ക്കാന്‍ വില്പനക്കാര്‍ നിരയായി നില്‍ക്കുന്നു. സാമാന്യം വില്പന നടക്കുന്നുണ്ട്. ഞാന്‍ നോക്കുമ്പോള്‍ തടാകത്തിന്റെ സുരക്ഷാവേലി ചാടിക്കടന്നു ചിലര്‍ നില്‍ക്കുന്നുണ്ട്. അവര്‍ തടാകത്തിലെ ബോട്ട്കളില്‍ സഞ്ചരിക്കുന്നവരെ ആണ് ശ്രദ്ധിക്കുന്നത്. കൈകളില്‍ ഒരു ബോര്‍ഡ് പിടിച്ചിട്ടുണ്ട്. ഐസ്ക്രീംന്റെ പരസ്യ ബോര്‍ഡ് ആണ്. തടാകത്തില്‍ ബോട്ടില്‍ സഞ്ചരിക്കുമ്പോള്‍ ഐസ്ക്രീം നുണയാനാണ് കച്ചവടക്കാര്‍ സഞ്ചാരികളെ പ്രേരിപ്പിക്കുന്നത്. പ്രധാന വില്പന മുഖ്യ കൌണ്ടറില്‍ നടക്കുമ്പോള്‍ തന്നെ ഈ പിന്‍വാതില്‍ വില്പന അവരുടെ വരുമാനത്തെ കാര്യമായി വര്‍ധിപ്പിക്കുന്നുണ്ടെന്നു മനസ്സിലായി.
ബിസിനസ് ഭാഷയില്‍ എന്താണ് ഇവിടെ നടക്കുന്നത്. പ്രധാന മാര്‍ക്കറ്റ്‌നെ സെര്‍വ് ചെയ്യുമ്പോള്‍ തന്നെ ഒരു സബ്സിഡിയറി മാര്‍ക്കറ്റില്‍ നിന്നുള്ള വരുമാനം കണ്ടെത്താന്‍ ശ്രമിക്കുന്നു. ചില സമയങ്ങളില്‍ ഈ സബ്സിഡിയറി മാര്‍ക്കറ്റില്‍ നിന്നുള്ള വരുമാനം പ്രധാന മാര്‍ക്കറ്റിനേക്കാള്‍ കൂടുതലായിരിക്കും. സബ്സിഡിയറി മാര്‍ക്കറ്റില്‍ നിന്നുള്ള വരുമാനത്തിന് ഇന്‍വെസ്റ്മെന്റ്റ് വെറും ഒരു ബോര്‍ഡ് അഥവാ പ്രധാന ഇന്‍വെസ്റ്മെന്റ്റിന്‍റെ നിസ്സാരമായ ഒരു ഭാഗം മാത്രം.
പുതു സംരംഭകര്‍ക്ക് എന്താണ് ഇതില്‍ നിന്നുള്ള പാഠങ്ങള്‍.
- പ്രധാന പ്രോഡക്റ്റ് / സര്‍വീസ് -ന് സമാന്തരമായി ഒരു റെവന്യൂ സ്ട്രീം ഉണ്ടാക്കാനുള്ള വഴി മിക്ക ബിസിനസുകള്‍ക്കും ഉണ്ടാവും. അതിനെ അവഗണിക്കാതിക്കുക.
- ബിസിനസ്-ന്‍റെ തുടക്കത്തിലും അതുപോലെ വരുമാനം കുറയുന്ന മറ്റു സന്ദര്‍ഭങ്ങളിലും ഇത്തരം വരുമാനം നിര്‍ണ്ണായകമാവും.
- പ്രധാനവരുമാനമാര്‍ഗ്ഗം വിചാരിച്ച രൂപത്തില്‍ ടേണ്‍ ആയി വരാത്ത സാഹചര്യങ്ങളില്‍ സബ്സിഡിയറി ഇന്‍കം പ്രധാന വരുമാനമാക്കുന്ന സാഹചര്യം ഉണ്ടാവാം.
- മിക്ക സാഹചര്യങ്ങളിലും ഇത്തരത്തിലുള്ള സബ്സിഡിയറി വരുമാനത്തിന് വേണ്ട ഇന്‍വെസ്റ്മെന്റ്റ് വളരെ നിസ്സാരമായിരിക്കും.
- പ്രധാന ബിസിനസ് നന്നായി വിജയിക്കുകയും സബ്സിഡിയറി ബിസിനസിന് ശ്രദ്ധ കൊടുക്കാന്‍
സമയമില്ലതാവുകയുംചെയ്താല്‍ സബ്സിഡിയറി ബിസിനസ് മറ്റാര്ക്കെങ്കിലും കൈമാറുകയോ വില്‍ക്കുകയോ ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ ലഭിക്കുന്ന പണം മുഖ്യ ബിസിനസിന് സഹായകരമാവുകയും ചെയ്യും.