Just one second...

 

ചെടി വില്പനക്കാരന്റെ വിശ്വലൈസേഷന്‍

November 12, 2016by Asif Theyyampattil0

പഴ വൃക്ഷങ്ങളുടെ തൈകള്‍ വില്‍ക്കുന്നവരെ നാമെല്ലാം പലപ്പോഴും പലസ്ഥലത്തും കണ്ടിട്ടുണ്ട്. അതില്‍പെട്ട ഒരാള്‍, കണ്‍സല്‍ടന്‍റ് എന്ന നിലക്ക് എന്റെ ശ്രദ്ധയെ പിടിച്ചു പറ്റിയതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

ഇദ്ദേഹത്തെ ആദ്യം കാണുന്നത് കോഴിക്കോട് പാളയം മാര്‍ക്കറ്റിനടുത്ത് വച്ചാണ്. ആപ്പിള്‍, മാതളം, പേരക്ക, ഓറഞ്ച്, സവര്‍ജില്, മംഗോസ്സ്ടിന്‍ തുടങ്ങി ധാരാളം പഴ വൃക്ഷങ്ങളുടെ തൈകളുണ്ട്. പ്രത്യേകത എന്താണെന്നു വച്ചാല്‍ ഓരോ തൈകളുടെയും കൂടെ അതിന്റെ ഒറിജിനല്‍ ഫ്രഷ്‌ ഫ്രൂട്ട് വച്ചിട്ടുണ്ട്. ഓരോ ദിവസവും മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിക്കുന്നതാവണം. ഈ ഡിസ്പ്ലേ വാങ്ങാന്‍ വരുന്നവരെ സ്വാധീനിക്കുന്നുണ്ട്. വില്പന ധാരാളം നടക്കുന്നുണ്ട്.

പുതിയ സംരംഭകര്‍, തങ്ങളുടെ പ്രോഡക്റ്റ് അല്ലെങ്ങില്‍ സര്‍വീസ് നല്‍കുന്ന എന്‍ഡ് റിസള്‍ട്ട്‌ എന്താണെന്നു കസ്റ്റമേഴ്സിനെ ബോധ്യപ്പെടുത്തുന്ന രൂപത്തിലുള്ള വിശ്വലൈസേഷന്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. പല ന്യൂജെന്‍ കമ്പനികളും ഇപ്പോള്‍ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കുന്നുണ്ട്. ഈയിടെ ഒരു കമ്പനി ആകെ ലഭിച്ച ഒരു കോടി ഇന്‍വെസ്റ്മെന്റ്റ് രൂപ ഒരു വീഡിയോ പ്രസന്റേഷന്‍ ഉണ്ടാക്കാന്‍ വേണ്ടി ചിലവാക്കി എന്നത് വാര്‍ത്തയായിരുന്നു. ഈ വീഡിയോ ഉപയോഗിച്ചാണ്‌ അവര്‍ ശേഷിക്കുന്ന ഇന്‍വെസ്റ്മെന്റ്റും ആദ്യത്തെ കുറെ കസ്റ്റമേഴ്സിനെയും നേടിയെടുത്തത്.വിശ്വലൈസേഷന്‍ കൃത്യമാകുന്പോള്‍ പ്രോഡക്റ്റിനെക്കുറിച്ച് മാത്രം ഡിസ്കഷന്‍ നടക്കും. ഇല്ലെങ്കില്‍ വിലപേശലും മറ്റും ഒക്കെ ആയി ബിസ്സിനസ് താറുമാറാകും.

വാല്‍കഷ്ണം : നമ്മുടെ ചെടി വില്പനക്കാരന്റെ കേസില്‍ ആരും വിലപേശുന്നുണ്ടായിരുന്നില്ല.

മനസ്സില്‍, വിജയിച്ച ഒരാളായി… വിജയിക്കുന്ന ഒരാളായി… വിജയം സുനിശ്ചിതമായ ഒരാളായി… സ്വയം സങ്കല്‍പ്പിക്കുക. ബിസിനസ്‌ വിജയിച്ച ഒരാളായി വിചാരിക്കുകയും അങ്ങനെ പെരുമാറുകയും ചെയ്യുക. ഇങ്ങനെ തുടര്‍ച്ചയായി ചെയ്താല്‍ അകത്തും പുറത്തുമുള്ള സാഹചര്യങ്ങള്‍ അയാള്‍ക്കനുകൂലമായി മാറി വരും. അഥവാ മനസ്സിനകത്ത് ആത്മവിശ്വാസം ഉണ്ടാവുകയും അതോടൊപ്പം പുറമെയുള്ള സാഹചര്യങ്ങള്‍ ബിസിനസ്‌ അനുകൂലമായി വരുന്നതും കാണാം.

 

Asif Theyyampattil

Leave a Reply

Your email address will not be published. Required fields are marked *

OUR LOCATIONSWhere to find us
https://www.atbc.co/wp-content/uploads/2023/04/img-footer-map.png
Calicut
Al Tawhidi Building Near Sharf DG Metro Station Al Fahidi, Bur Dubai, UAE
GET IN TOUCHATBC Social links
ATBCContact Us
OUR LOCATIONSWhere to find us
https://www.atbc.co/wp-content/uploads/2019/04/img-footer-map.png
GET IN TOUCHATBC Social links

Copyright by ATBC. All rights reserved.

Copyright by ATBC. All rights reserved.