ബിസിനസില്‍ എല്ലാവരും വിജയം ആണ് ആഗ്രഹിക്കുന്നത്. അതിനുള്ള എല്ലാ തയ്യാറെടുപ്പുകളും ചെയ്യാന്‍ പ്ലാനിംഗ് സ്റ്റേജില്‍ തന്നെ നാം എടുക്കാറും ഉണ്ട്. എന്നാല്‍ ചിലരെങ്കിലും അറിഞ്ഞോ അറിയാതെയോ പരാജയം പ്ലാന്‍ ചെയ്യാറാണ് പതിവ്. എങ്ങിനെയെന്നല്ലേ?
വിജയം പ്ലാന്‍ ചെയ്യുന്നവര്‍, വിജയിച്ചു കഴിഞ്ഞാല്‍ എന്താണ് എന്നതാണ് ചിന്തിക്കുക. ഉദാഹരണത്തിന് ഒരു സൂപ്പര്‍ മാര്‍ക്കറ്റ് ബിസിനസ് പ്ലാന്‍ ചെയ്യുകയാണ് എന്നിരിക്കട്ടെ. എന്തൊക്കെ സ്റ്റോക്ക് വെക്കണം, എത്ര സമയം കൊണ്ട് സ്റ്റോക്ക് തീരും, റിഓര്‍ഡര്‍ ലെവല്‍ എങ്ങിനെ സെറ്റ് ചെയ്യണം, ആളുകളുടെ തിരക്ക് എങ്ങിനെ കണ്ട്രോള്‍ ചെയ്യും, തിരക്ക് കൂടുന്നതിനനുസരിച്ച് സര്‍വീസ് കാര്യക്ഷമത എങ്ങിനെ നിലനിര്‍ത്തും എന്നിങ്ങനെ ധാരാളം കാര്യങ്ങള്‍ പ്ലാന്‍ ചെയ്യേണ്ടതുണ്ട്. എന്നാല്‍ മറ്റൊരു വിഭാഗം ബിസിനസുകാരെ കുറിച്ച് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? അവര്‍ പ്ലാന്‍ ചെയ്യാറുള്ളത് കച്ചവടം ഉണ്ടായില്ലെങ്കില്‍ എന്ത് ചെയ്യും, പരസ്യത്തിനു പണം ചിലവഴിച്ചിട്ടു റിട്ടേണ്‍ വന്നില്ലെങ്കില്‍ എന്ത് ചെയ്യും, ഇത്രധികം സ്റ്റോക്ക് ചെയ്തിട്ട് വിറ്റ് പോയില്ലെങ്കില്‍ എന്ത് ചെയ്യും, ശമ്പളം കുറവുള്ള സ്റ്റാഫ് പോരെ തുടങ്ങി പരാജയപ്പെട്ടാല്‍ എന്ത് ചെയ്യും എന്നതിന്‍റെ മുഴുവന്‍ പ്ലാനും ഉണ്ടാക്കിയിട്ടുള്ള ഒരു ബിസിനസ് വിജയിക്കാനാണോ പരാജയപ്പെടാനാണോ കൂടുതല്‍ സാധ്യത. തീര്‍ച്ചയായും പരാജയപ്പെടനാണ് കൂടുതല്‍ സാധ്യത.
അടുത്ത കാലത്ത് ഒരു ഫാം റിസോര്‍ട്ട് തുടങ്ങുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഡയറക്ടര്‍മാരില്‍ ഒരാള്‍ സംസാരിച്ചത്, റിസോര്‍ട്ട് പ്രൊജക്റ്റ് വിജയിച്ചില്ലെങ്കില്‍ ഭൂമി, തോട്ടം കാറ്റഗറിയിലേക്ക് മാറ്റുന്നത് മൂലം ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളെ പറ്റിയാണ്. അത് പരിഗണിക്കേണ്ട ഒരു വിഷയം ആണെങ്കിലും ചര്‍ച്ചയാവേണ്ട ഒരു വിഷയമല്ല. കൃത്യമായ പ്ലാനിംഗ് ഉണ്ടെങ്കില്‍ എല്ലാ ബിസിനസ് പ്രൊജക്റ്റും ഇപ്പോള്‍ വിജയിപ്പിക്കാവുന്നതെയുള്ളൂ. പരാജയപ്പെട്ടാലുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ക്കനുസരിച്ച് ബിസിനസ് പ്ലാന്‍ ചെയ്താല്‍, ബിസിനസ് പരാജയപ്പെടാനാണ് കൂടുതല്‍ സാധ്യത.
എന്‍റെ അഭിപ്രായത്തില്‍ പരാജയം എന്നൊന്ന് ബിസിനസില്‍ ഇല്ല. താത്കാലിക തിരിച്ചടികള്‍ മാത്രമേയുള്ളൂ. അത് കൊണ്ടാണ് ബിസിനസ് ഗുരുക്കള്‍ ‘നിരന്തരപ്രയത്നം’ എന്നതിനെക്കുറിച്ച് വാചാലമായി സംസാരിക്കുന്നത്. വേണ്ടത്ര വിഭവങ്ങള്‍ ഇല്ലാതെ, താത്പര്യവും ആവേശവും മാത്രം മൂലധനമാക്കി ബിസിനസിന് ഇറങ്ങുന്നവര്‍ വിജയിക്കുന്നതും അത് കൊണ്ടാണ്. ഒരു പ്ലാന്‍ നടക്കുന്നില്ലെങ്കില്‍ മറ്റൊന്നിലേക്ക് അല്ലെങ്കില്‍ ഒരു ആശയം ജനങ്ങള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ മറ്റൊരു ആശയത്തിലേക്ക് മാറണം. ബിസിനസ്നോടുള്ള അഭിനിവേശം ബാക്കിയുണ്ടെങ്കില്‍ മാത്രമേ അത് നടക്കൂ.
Beta എന്ന ആശയം പ്രസക്തമാകുന്നത് ഇവിടെയാണ്. നമുക്കു പൂര്‍ണ്ണ സംതൃപ്തിയുള്ള ഒരു പ്രോഡക്റ്റ് നേക്കാള്‍ നല്ലത് ഏറെക്കുറെ സംതൃപ്തിയുള്ള പ്രോഡക്റ്റ് ഡെവലപ്പ് ചെയ്തു ജനങ്ങള്‍ക്ക് ട്രെയില്‍ ചെയ്തുനോക്കാന്‍ വിട്ടു കൊടുക്കുന്ന മോഡല്‍ ആണ് Beta. കസ്റ്റമേഴ്സിന്‍റെ പ്രതികരണത്തിന് അനുസരിച്ച് ബാക്കി ഡെവലപ്പ്മെന്‍റ് പൂര്‍ത്തീകരിക്കുന്നതോടെ മാര്‍ക്കറ്റില്‍ ഹിറ്റ് ആവുന്ന ഒരു പ്രോഡക്റ്റ്/ സര്‍വീസ് നമ്മുടെ പക്കല്‍ ഉണ്ടാവും.
ഒരു ബിസിനസ് പരാജയപ്പെട്ടാല്‍ ഉണ്ടായേക്കാവുന്ന നഷ്ടങ്ങളെക്കുറിച്ചും അത് മാനേജ് ചെയ്യുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യണ്ട എന്നല്ല, മറിച്ച് പ്ലാനിംഗ് സമയത്ത് ഊന്നല്‍ കൊടുക്കേണ്ടത് വിജയിച്ചലുണ്ടാവുന്ന സാഹചര്യങ്ങള്‍ മാനേജ് ചെയ്യുന്നതിനാണ്. അപ്പോള്‍ മാത്രമേ നമ്മുടെ ശരീരഭാഷ ഒരു വിജയിയുടെതായി മാറുകയുള്ളൂ.
ഒരു ബിസിനസ് വിജയകരമായി പ്ലാന്‍ ചെയ്യുന്നതിന് ഒരു കണ്‍സല്‍ട്ടന്റിന്‍റെ സഹായം ആവശ്യമെന്നു തോന്നുന്നെങ്കില്‍ ഞങ്ങളുടെ വെബ്സൈറ്റ് (www.atbc.co) സന്ദര്‍ശിക്കുക.
മികച്ച ഒരു ബിസിനസ് വര്‍ഷം ആശംസിക്കുന്നു.
Visit our other blogs such as പണത്തിനു വേണ്ടി ബിസിനസ് ചെയ്യുന്നവര്‍ ഒരിക്കലും ധനികരാവുന്നില്ല, ഇന്ത്യയുടെ മോടിയും, മോഡിയുടെ ഇന്ത്യയും, സാമ്പത്തിക പരിഷ്കരണം; ബിസിനസുകാര്‍ക്ക് പത്തു കല്പനകള്‍, കൊറോണാനന്തര ലോകത്തെ ബിസിനസ്, ചെടി വില്പനക്കാരന്റെ വിശ്വലൈസേഷന്‍ and Why You Cannot Defeat Kerala with a Hate Campaign – 10 Reasons.