വിജയം എന്നതിന് ഓരോരുത്തക്കും ഓരോ നിര്‍വചനം ഉണ്ടാകും. എന്നാലും എല്ലാവരും വിജയമായി അംഗീകരിക്കുന്ന ചില ഘടകങ്ങള്‍ എല്ലാ വിജയത്തിലും ഉണ്ടാവും. പുതുതായി ഒരു സ്ഥാനത്ത് എത്തിപ്പെട്ടതോ, ഒരു ആസ്തി സ്വന്തമാക്കിയതോ എന്തിനു ഒരു പുതിയ കാര്യം പഠിച്ചതോ ഏതെങ്കിലും ഒരു കാരണത്തിന് വേണ്ടി ചെയ്യുന്ന ത്യാഗം പോലും വിജയത്തിന്റെ ഗണത്തില്‍ എണ്ണാവുന്നതാണ്.
ജീവിതത്തിലും ബിസിനസിലും വിജയം വരിക്കുക എന്നത് എല്ലാവര്‍ക്കും സാധ്യമാണ്. ചില പ്രത്യേക ശീലങ്ങള്‍ (ദു:ശീലങ്ങള്‍ ) ഇത്തരത്തില്‍ വിജയം വരിക്കുന്നതില്‍ നിന്നും ചിലരെ തടയുന്നത് കാണാം.
1- സ്വയം പരാജയപ്പെടുത്തുന്ന മനോഭാവം
ഒരാളുടെ വിശ്വാസമാണ് അയാളുടെ പ്രവൃത്തിയിലേക്കും അതിലൂടെ വിജയത്തിലേക്കും നയിക്കുന്നത്. പരാജയപ്പെടുമെന്ന ഭീതിയാണ് മിക്കപ്പോഴും ബിസിനസുകാരുടെ വിജയത്തെ തടുത്തു വെക്കുന്നത്. മനസ്സില്‍ ഭീതിയുണ്ടാവുമ്പോള്‍ പ്രവൃത്തികള്‍ക്ക് ആത്മവിശ്വാസക്കുറവുണ്ടാവും. നൈരന്തര്യം നഷ്ടപ്പെടും. വിജയത്തിലേക്കുള്ള യാത്ര തടസ്സപ്പെടും.
മനസ്സില്‍, വിജയിച്ച ഒരാളായി… വിജയിക്കുന്ന ഒരാളായി… വിജയം സുനിശ്ചിതമായ ഒരാളായി… സ്വയം സങ്കല്‍പ്പിക്കുക. ബിസിനസ് വിജയിച്ച ഒരാളായി വിചാരിക്കുകയും അങ്ങനെ പെരുമാറുകയും ചെയ്യുക. ഇങ്ങനെ തുടര്‍ച്ചയായി ചെയ്താല്‍ അകത്തും പുറത്തുമുള്ള സാഹചര്യങ്ങള്‍ അയാള്‍ക്കനുകൂലമായി മാറി വരും. അഥവാ മനസ്സിനകത്ത് ആത്മവിശ്വാസം ഉണ്ടാവുകയും അതോടൊപ്പം പുറമെയുള്ള സാഹചര്യങ്ങള്‍ ബിസിനസ് അനുകൂലമായി വരുന്നതും കാണാം.
2- അച്ചടക്കമില്ലായ്മ
അച്ചടക്കം എന്താണെന്നു എല്ലാവര്‍ക്കും അറിയാം. ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്ത് ചെയ്യുക. ഈ നിര്‍വചനത്തിന് രണ്ടു ഭാഗങ്ങള്‍ ഉണ്ട്. രണ്ടാമത്തേത് മിക്കവരും ചെയ്യുന്നതാണ്. ചെയ്യേണ്ട സമയത്ത് ചെയ്യുക എന്നത്. എന്നാല്‍ ഒന്നാമത്തേത് പലരും ശ്രദ്ധിക്കാറില്ല. ബിസിനസിന്റെ കാര്യത്തില്‍ ഇതിനു പ്രത്യേകിച്ചും ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. താന്‍ ചെയ്യേണ്ടതില്ലാത്ത കാര്യങ്ങളില്‍ വ്യാപൃതരായിരിക്കുന്നത് സ്ഥിരമായി കാണുന്ന കാഴ്ചയാണ്. കൌണ്ടരിലിരുന്നു പണം വാങ്ങുക, ബാങ്കില്‍ പോവുക, കത്തയക്കുക തുടങ്ങി ബിസിനസ്‌കാരന്‍ ചെയ്യേണ്ടതില്ലാത്ത കാര്യങ്ങള്‍ ചെയ്താല്‍, അയാള്‍ ചെയ്യേണ്ട കാര്യങ്ങളായ ബിസിനസ് വര്‍ധിപ്പിക്കാനുള്ള കാര്യങ്ങള്‍, കാര്യക്ഷമത വര്‍ധിപ്പിക്കാനുള്ള കാര്യങ്ങള്‍, പുതുമ നടപ്പിലാക്കല്‍ എന്നിവയില്‍ നിന്ന് ശ്രദ്ധ മാറുകയും ക്രമേണ ബിസിനസ് തകര്‍ച്ചയിലേക്ക് പോവുകയും ചെയ്യും.
ചെയ്യാനുള്ള കാര്യങ്ങള്‍ കുറിച്ച് വെക്കുകയും പ്രാധാന്യത്തിനും ധൃതിക്കും അനുസരിച്ച് ചെയ്തു തീര്‍ക്കുക എന്നത് ശീലമാക്കുക എന്നത് ഒരു ബിസിനസ്‌കാരന് ഒഴിച്ചുകൂടാനാവാത്തതാണ്.
3- ഭാഗ്യത്തിന് വേണ്ടി കാത്തിരിക്കുക
ബിസിനസ് വിജയത്തില്‍ ഭാഗ്യത്തിന് പങ്കുണ്ടോ എന്നത് ഒരു തര്‍ക്കവിഷയമാണ്. ഇവിടെ സൂചിപ്പിക്കുന്നത് അതല്ല. പലപ്പോഴും ഷെയര്‍ ചെയ്യപ്പെടാറുള്ള ബിസിനസ് വിജയകഥകള്‍ ഭാവന ചേര്‍ത്ത് മാന്ത്രികകഥകളായിട്ടാണ് നാം വായിക്കാറുള്ളത്. ബിസിനസ് വിജയം എന്നത് ചിട്ടയായ പ്രവര്‍ത്തനങ്ങളുടെ ഫലമാണ്. അതില്‍ ഭാഗ്യത്തിന് ചെറിയ റോള്‍ ഉണ്ടാകാം. ആ ഭാഗ്യമല്ല മറിച്ച് ബിസിനസ്‌കാരന്റെ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് വിജയത്തിന് നിതാനം. യാതൃശ്ചികമായി സംഭവിക്കുന്നതല്ല ബിസിനസ് വിജയം. അതിനു ഒരു ഫോര്‍മുല രൂപപ്പെട്ടിട്ടുണ്ടാവും. അത് തിരിച്ചറിയുകയും നിരന്തരമായി വിജയ ഫോര്‍മുല ആവര്‍ത്തിക്കുകയും വേണം. ഒരു വിജയത്തിന് പിന്നാലെ വേറൊരു വിജയം വരുമെന്ന് വെറുതെ പ്രതീക്ഷിക്കുന്നത് അബദ്ധമാവും.
വിജയിച്ച ഫോര്‍മുല എന്താണെന്നു മനസ്സിലാക്കാന്‍ പ്രവര്‍ത്തനങ്ങളെ സൂക്ഷ്മമായി വിലയിരുത്തിയാല്‍ മതിയാവും. മറ്റുള്ളവരുടെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിച്ചും നമുക്ക് വിജയത്തിന്റെ ഫോര്‍മുല മനസിലാക്കാം.
നല്ല വിജയം നിങ്ങളുടെ ബിസിനസിന് ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.
Visit our other blogs such as പണത്തിനു വേണ്ടി ബിസിനസ് ചെയ്യുന്നവര്‍ ഒരിക്കലും ധനികരാവുന്നില്ല, ഇന്ത്യയുടെ മോടിയും, മോഡിയുടെ ഇന്ത്യയും, സാമ്പത്തിക പരിഷ്കരണം; ബിസിനസുകാര്‍ക്ക് പത്തു കല്പനകള്‍, കൊറോണാനന്തര ലോകത്തെ ബിസിനസ്, ചെടി വില്പനക്കാരന്റെ വിശ്വലൈസേഷന്‍ and Why You Cannot Defeat Kerala with a Hate Campaign – 10 Reasons