നിരന്തരം കേള്‍ക്കാറുള്ള ഒരു ചോദ്യമാണ് ഏതാണ് ഇപ്പോള്‍ സ്കോപ്പ് ഉള്ള ബിസിനസ് എന്നത്. സ്കോപ്പ് ഉള്ള ബിസിനസ് എന്നൊന്നില്ലെന്നും, എല്ലാ ബിസിനസ്‌കള്‍ക്കും നമ്മുടെ കഠിനാധ്വാനത്തിനനുസരിച്ചു വിജയമുണ്ടാകുമെന്നും ഉള്ള പതിവ് ഉത്തരമാണ് നല്‍കാറുള്ളത്. എന്നാല്‍ എല്ലാ കാലത്തും സ്കോപ്പ് ഉള്ള ഒരു ബിസിനസിനെക്കുറിച്ചാണ് ഇവിടെ പറയാനുള്ളത്.
പുതിയ ഒരു സ്ഥലത്തേക്ക് യാത്ര ചെയ്യുമ്പോള്‍, അവിടെ നല്ല ഭക്ഷണം കിട്ടുന്ന ഹോട്ടല്‍ പരിചയക്കാരോടോ, മുമ്പേ യാത്ര ചെയ്തവരോടോ നാം വിളിച്ചു ചോദിക്കാറുണ്ടോ? വീട്ടില്‍ ഒരു കല്യാണം ഉണ്ടാവുമ്പോള്‍ വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങാന്‍ പരസ്യങ്ങളെക്കാള്‍ കൂടുതല്‍ നാം സുഹൃത്തുക്കളുടെയോ മുന്‍പരിചയമുള്ളവരുടെയോ അഭിപ്രായങ്ങള്‍ക്ക് വില കല്പിക്കാറുണ്ടോ? വാഹനങ്ങള്‍ വാങ്ങുമ്പോള്‍ പോലും നേരത്തെ ഉപയോഗിച്ചവരുടെ ഫീഡ്ബാക്ക് പ്രധാന സ്വാധീനമാവാറുണ്ടോ? ആശുപത്രിയില്‍ ഡോക്ടറെ കാണുമ്പോഴും ഇത്തരത്തില്‍ മറ്റുള്ളവരോട് ചോദിക്കാറുണ്ടോ? ഇത് പോലെ ജീവിതത്തിലെ പണം ചിലവഴിക്കുന്ന എല്ലാ കാര്യങ്ങല്കും ഒരു ക്രോസ് ചെക്കിംഗ് ഉണ്ടോ? ഉണ്ടെന്നാണ് ഉത്തരമെങ്കില്‍, എന്തുകൊണ്ടാണ് ഇതിനു കാരണം എന്ന് ചിന്തിച്ചിട്ടുണ്ടോ?
മുമ്പത്തെക്കാളേറെ പരസ്യങ്ങളും ഉദ്ബുദ്ധരായ ഉപഭോക്താക്കളും ഉണ്ടായിട്ടും, പരസ്യങ്ങളെയും മറ്റും ആളുകള്‍ ഗൌരവത്തില്‍ എടുക്കതെതെന്താണ്? പരസ്യങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ ശരിയല്ല എന്ന ഒരു ബോധ്യം ആളുകള്‍ക്കുണ്ട് എന്നത് കൊണ്ട് തന്നെയാണ് ഇത്. ഈ ബോധ്യം എങ്ങിനെ ഉണ്ടായി? ലാഭം വര്‍ധിപ്പിക്കാന്‍ വേണ്ടി ഗുണനിലവാരം കുറഞ്ഞ പല സാധനങ്ങളും പരസ്യത്തില്‍ ആകൃഷ്ടരാക്കി വില്പന നടത്താന്‍ കമ്പനികള്‍ തയ്യാറായി എന്നതാണ് ഇതിനു കാരണം. അഥവാ ജനങളുടെ വിശ്വാസം പിടിച്ചെടുക്കാന്‍ ആവശ്യമെന്നു കമ്പനികള്‍ വിശ്വസിക്കുന്ന പരസ്യങ്ങളും പബ്ലിക് റിലേഷന്‍ വര്‍ക്ക്‌കളും വേണ്ടത്ര ഫലം ചെയ്യുന്നില്ല എന്നര്‍ത്ഥം.
ഇവിടെയാണ് ഞാന്‍ പറഞ്ഞ നിത്യ ഹരിത ബിസിനസ് പ്രസക്തമാവുന്നത്. ഈ നിത്യ ഹരിത ബിസിനസിന്റെ ആപ്ത വാക്യം ക്വാളിറ്റി എന്നതാണ്. ഏത് ബിസിനസ് ആവട്ടെ, മികച്ച നിലവാരത്തില്‍ കൊടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ അതിനു എല്ലാ കാലത്തും നിറഞ്ഞ സാധ്യത ഉണ്ട്. ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം, ഒരു ഭക്ഷണശാല, വസ്ത്ര വില്പനശാല, നിര്മാണ യൂനിറ്റ്കള്‍, ആശുപത്രി എന്തുമാകട്ടെ, ഗുണനിലവാരമുള്ള പ്രോഡക്റ്റ് അല്ലെങ്കില്‍ സര്‍വീസ് നല്കാന്‍ സാധിച്ചാല്‍ അതിനു എല്ലാ കാലത്തും എല്ലാ ബിസിനസിലും മികച്ച ഡിമാണ്ട് ഉണ്ടായിരിക്കും.
പ്രോഡക്റ്റ് മാത്രം ക്വാളിറ്റി ഉണ്ടായാല്‍ കാര്യമുണ്ടോ ? ക്വാളിറ്റി എന്ന് പറയുമ്പോള്‍ മിക്കവരും പ്രോഡക്റ്റ് ക്വാളിറ്റിയെക്കുറിച്ച് മാത്രമാണ് സംസാരിക്കാറുള്ളത്. അങ്ങിനെ സംസാരിക്കുമ്പോള്‍ മുകളിലുള്ള ആശയങ്ങള്‍ക്ക് പ്രസക്തിയില്ലതാകും. ക്വാളിറ്റിഎന്നാല്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, സര്‍വീസ് തുടങ്ങി എല്ലാ മേഖലകളും ഉള്‍പെടുന്ന ടോട്ടല്‍ ക്വാളിറ്റി ആണ്. അഥവാ മികച്ച ഒരു പ്രോഡക്റ്റ് അന്യായ വിലക്ക് വില്‍ക്കുന്നത് ഇവിടെ നാം പറഞ്ഞ ക്വാളിറ്റിയില്‍ വരില്ല. അതുപോലെ സര്‍വീസ് ക്വാളിറ്റി മോശമായാലും പറ്റില്ല. മികച്ച പ്രോഡക്റ്റ് മികച്ച വിലയില്‍ മികച്ച രീതിയില്‍ നല്കുംപോള്‍ അത് എല്ലാ കാലത്തും വിജയിക്കുന്ന ഒരു ബിസിനസ് ആയി മാറും. അത് എങ്ങിനെ ഉണ്ടാക്കും എന്നതാണ് ഒരു സംരംഭകന്‍ കണ്ടെത്തേണ്ടത്.
എല്ലാവര്ക്കും മികച്ച ബിസിനസ് വിജയം നേരുന്നു.
Visit our other blogs such as പണത്തിനു വേണ്ടി ബിസിനസ് ചെയ്യുന്നവര്‍ ഒരിക്കലും ധനികരാവുന്നില്ല, ഇന്ത്യയുടെ മോടിയും, മോഡിയുടെ ഇന്ത്യയും, സാമ്പത്തിക പരിഷ്കരണം; ബിസിനസുകാര്‍ക്ക് പത്തു കല്പനകള്‍, കൊറോണാനന്തര ലോകത്തെ ബിസിനസ്, ചെടി വില്പനക്കാരന്റെ വിശ്വലൈസേഷന്‍ and Why You Cannot Defeat Kerala with a Hate Campaign – 10 Reasons, സ്ലോ ഡൌണ്‍ നേരിടാന്‍ ബിസിനസുകാര്‍ക്ക് 6 നിര്‍ദ്ദേശങ്ങള്‍, ഹമ്പ് എന്ന അവസരം