ഖത്തര്‍ നയതന്ത്ര പ്രതിസന്ധി ഒരു ലൈഫ് ടൈം അവസരം ആണ്.
അയല്‍ രാജ്യങ്ങളായ സൗദി അറേബ്യ , UAE, ബഹ്റിന്‍ തുടങ്ങിയവ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ചത് കഴിഞ്ഞ ജൂണ്‍ മാസത്തിലാണ്. ഖത്തര്‍ ഭീകരവാദത്തിനു പ്രോത്സാഹനം നല്‍കുന്നു എന്നതായിരുന്നു ആരോപണം. ആരോപണം ഖത്തര്‍ നിഷേധിക്കുകയും വ്യവസ്ഥകള്‍ പാലിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു. നേരിയ പുരോഗതി ഉണ്ടെങ്കിലും, പ്രതിസന്ധി എന്ന് തീരും എന്ന് ഇപ്പോഴും ഉറപ്പു പറയാറായിട്ടില്ല. പക്ഷെ ഖത്തര്‍ ഈ പ്രതിസന്ധിയെ കൈകാര്യം ചെയ്ത രീതി എല്ലാവര്‍ക്കും ഒരു പ്രചോദനം ആകേണ്ടതുണ്ട്.
ആരോപണങ്ങള്‍ നിഷേധിച്ച ഖത്തര്‍ പൌരന്മാര്‍ക്കും പ്രവാസികള്‍ക്കും നല്‍കിയ ആദ്യത്തെ അറിയിപ്പ് ഏവരുടെയും ആദരവ് പിടിച്ചുപറ്റി. അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്നുവെങ്കിലും മറ്റു രാഷ്ട്രങ്ങളിലെ നേതാക്കന്മാരെ അപകീര്‍ത്തിപ്പെടുതുന്നതോ മോശമായി ചിത്രീകരിക്കുന്നതോ ആയ യാതൊന്നും സോഷ്യല്‍ മീഡിയയിലൂടെയോ മറ്റോ പ്രചരിപ്പിക്കരുത് എന്നതായിരുന്നു അത്. ശേഷം ഖത്തര്‍ ചെയ്തത് ഈ പ്രതിസന്ധിയെ അവസരമാക്കുന്ന വിവിധ നടപടികളാണ്. രാജ്യത്തെ പൌരന്മാരും ഇന്ത്യക്കാരുള്‍പ്പെടുന്ന പ്രവാസികളും നല്ല പിന്തുണ ഭരണധികാരിക്ക് നല്‍കി. തുര്‍കിയും ഇന്ത്യയും ഇറാനും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഖത്തറിന് പിന്തുണ നല്‍കി.
സ്വയം പര്യാപ്തതയിലേക്കുള്ള ഒരു അവസരമായിട്ടാണ് ജനങ്ങളും ഭരണകൂടവും ഇതിനെ കണ്ടത്. കൃഷി, ഭക്ഷണം, നിര്‍മാണം തുടങ്ങി എല്ലാ മേഖലകളിലും സ്വയം പര്യാപ്തതയിലേക്ക് എത്താനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും രാഷ്ട്രങ്ങള്‍ക്കും വിജയത്തിലേക്കെത്താന്‍ അനിവാര്യമായ മനോഭാവമാണ് ഇത്. ഈ മോനോഭാവത്തിനു പിന്നാലെ വരുന്ന ചില മാറ്റങ്ങള്‍ ബിസിനസുകാര്‍ക്ക് മികച്ച അവസങ്ങളാണ് സമ്മാനിക്കാന്‍ പോകുന്നത്.
ഭക്ഷണ പദാര്‍ത്ഥങ്ങള്‍, കെട്ടിട നിര്‍മാണ സാമഗ്രികള്‍ എന്നിവയാണ് പെട്ടെന്ന് ആവശ്യമുള്ളത്. ഇവയുടെ ഇറക്കുമതിക്കും നിര്‍മാണത്തിനും ഗവണ്മെന്റ് മുന്ഗണന നല്‍കുന്നുണ്ട്. ഈ മേഖലകളില്‍ സംരംഭകരാകാന്‍ താത്പര്യമുള്ള മലയാളികള്‍ക്ക് ജീവിതത്തില്‍ ഒരിക്കല്‍ക്കൂടി കൂടി ലഭിക്കാന്‍ സാധ്യതയില്ലാത്ത അവസരമാണ് കൈവന്നിരിക്കുന്നത്. ഖത്തര്‍ പൌരന്മാരും അവരുടെ മടിശീല തുറന്നു ഇത്തരം സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ ധാരാളമായി മുന്നോട്ടു വന്നു കൊണ്ടിരിക്കുകയാണ്. മറ്റു ബിസിനസ് മേഖലകളിലേക്കും കൂടി ഈ അവസരങ്ങള്‍ വരുംദിവസങ്ങളില്‍ കടന്നുവരും എന്ന് സംശയലേശമന്യേ പറയാം.
നിയമങ്ങളില്‍ അയവ് വരുത്തിയില്ലെങ്കിലും നയങ്ങളില്‍ സ്വാഭാവികമായും ഇളവു പ്രതീക്ഷിക്കാവുന്നതാണ്. നേരത്തെ ഇറക്കുമതി നിയമങ്ങള്‍ കര്‍ശനമായിരുന്ന ഭക്ഷണം ഉള്‍പ്പെടെയുള്ള മേഖലകളില്‍ പുതിയ സംരംഭകര്‍ക്ക് കുറച്ചുകൂടി എളുപ്പത്തില്‍ പ്രവേശിക്കാവുന്ന അവസരമാണിത്. ഇന്ത്യയില്‍ നിന്നുള്ള പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും നേരത്തെ പ്രഥമ പരിഗണന ലഭിച്ചിരുന്നില്ലെങ്കിലും, ഇപ്പോള്‍ മാറിയ സാഹചരത്തില്‍ കമ്പനികളുടെ കോണ്ട്രാക്റ്റ് നേടുക താരതമ്യേന സുഗമമായിരിക്കും.
വന്‍കിട ബിസിനസ് ഫണ്ടുകള്‍ ഖത്തറിലേക്ക് ചുവടു മാറ്റുന്നതായി സൂചനയുണ്ട്. ഖത്തറില്‍ നിലവില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് ഉത്സഹകരമായ ഒരു വാര്‍ത്തയാണ് ഇത്. മാര്‍ക്കറ്റില്‍ പണ ലഭ്യത ഉയര്‍ത്താന്‍ ഇത് കാരണമാവും. ഇത് ചെറുകിട / ഇടത്തരം കച്ചവടങ്ങള്‍ക്ക് സഹായകരമാവുന്ന ഒരു കാര്യമാണ്.
ഇതിനൊക്കെ പുറമെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന വിസ ഇളവുകള്‍. ഇന്ത്യക്കാര്‍ക്കുള്‍പ്പെടെ 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇനി വിസ ഇല്ലാതെ ഖത്തറില്‍ പ്രവേശിക്കാം. വിനോദ സഞ്ചാര മേഖലകളിലും ബിസിനസിലും വന്‍ കുതിച്ചു ചാട്ടത്തിനു കാരണമായേക്കാവുന്ന ഒരു തീരുമാനമാണ് ഇത്.
അവസരങ്ങള്‍ ഇപ്പോഴും വരാറില്ല. ഏറ്റവും മികച്ചത് ചിലപ്പോള്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രവും. ഇത് അത്തരത്തില്‍ ഒന്നാണ്. നിങ്ങളിലെ ബിസിനസ്‌കാരന്‍ സടകുടഞ്ഞു എഴുന്നേല്‍ക്കട്ടെ. ഇന്ത്യയിലെയും വിദേശത്തെയും ബിസിനസ് സപ്പോര്‍ട്ട് ആവശ്യമെങ്കില്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുക.