കിഴക്കന്‍ ഉത്തര്‍പ്രദേശ് നഗരമായ ഗോരഖ്പൂര്‍ നേപാളിലേക്കുള്ള കവാടമായാണ് അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ പ്ലാറ്റ്ഫോം സ്ഥിതി ചെയ്യുന്ന ഈ നഗരത്തില്‍ എന്റെ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു ജ്യൂസ് വില്പനക്കാരനില്‍ ഞാന്‍ പഠിച്ച ബിസിനസ്സ് പാഠങ്ങള്‍ പരിചയപ്പെടുത്തുകയാണ്.
വളരെ വൃത്തിയുള്ള ഒരു ചെറിയ ഉന്ത് വണ്ടി. പഴയതാണെങ്കിലും നന്നായി തേച്ച് മിനുക്കി വച്ചിട്ടുണ്ട്. പേരറിയുന്നതും അറിയാത്തതുമായ ധാരാളം പഴങ്ങളും പച്ചക്കറികളും അതിമനോഹരമായി അറേഞ്ച് ചെയ്തിരിക്കുന്നു. കടും ചുവപ്പ്, ഓറഞ്ച്, പച്ച, മെറൂണ്‍ തുടങ്ങിയ വര്‍ണ്ണങ്ങളുടെ ഒരു ആഘോഷം തന്നെയാണവിടെ. ആ വര്‍ണ്ണവിസ്മയം വഴികൂടി പോകുന്നവരുടെയെല്ലാം ശ്രദ്ധയെ അങ്ങോട്ട് ആകര്‍ഷിക്കുന്നുണ്ട്. യാതൊരു കൃത്രിമ സാധനങ്ങളും അവിടെയില്ല. പ്രകൃതിദത്തമായ സാധനങ്ങള്‍ മാത്രം ഉപയോഗിച്ചുണ്ടാക്കിയ ആ വര്‍ണവിസ്മയം ദുബായിലെ ജ്യൂസ് വേള്‍ഡ് നേക്കാള്‍ മനോഹരമായി എനിക്ക് തോന്നി.
സ്വാദിഷ്ടമായ ഫ്രൂട്ട്-വെജിറ്റബിള്‍ ജ്യൂസ്, എരിവിന്റെയും മധുരത്തിന്റെയും ഉപ്പുരസതിന്റെയും വളരെ കൃത്യമായ ബാലന്‍സ്. അദ്ദേഹത്തിന്റെ ഡിസ്പ്ലേ കണ്ടു അങ്ങോട്ട് ആകര്‍ഷിക്കപ്പെട്ട ഞങ്ങള്‍ക്ക് തെറ്റ് പറ്റിയില്ല.
സംരംഭകര്‍ക്ക് എന്തൊക്കെയാണ് ഈ ജ്യൂസ് വില്പനക്കരനില്‍ നിന്ന് പഠിക്കാനുള്ളത്.
- പ്രോഡക്റ്റ്ന്റെ ഡിസ്പ്ലേ (Visual Merchandising) എന്നത് കസ്റ്റമേഴ്സ് നെ ആകര്‍ഷിക്കുന്നതില്‍ വളരെ നിര്‍ണായകമാണ് എന്ന് എല്ലാവര്ക്കും അറിയാം. മികച്ച ക്വാളിറ്റി പ്രോഡക്റ്റ് മിതമായ നിരക്കില്‍ കൊടുക്കുകയാണെങ്കില്‍ പോലും അതിന്റെ കസ്റ്റമേഴ്സ് സാമ്പത്തികമായി താഴെ തട്ടിലുളളവരാണെങ്കില്‍ കൂടി ഇത്തരം ഡിസ്പ്ലേ അവര്‍ ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്.
- Aestheticsന് പ്രോഡക്റ്റ് ക്വാളിറ്റിയോളം തന്നെ പ്രാധാന്യം ഉണ്ട്.
- കട്ടിംഗ് എട്ജ് ടെക്നോളജി കൈവശമില്ലെങ്കിലും മികച്ച പ്രോഡക്റ്റ് കള്‍ ഡെവലപ്പ് ചെയ്യാന്‍ സാധിക്കും. (ഐഫോണിന്റെ കാര്യത്തില്‍ നാം കണ്ടത് പോലെ.)