Just one second...

 

കൊറോണാനന്തര ലോകത്തെ ബിസിനസ്‌

Consullting company in corona

ഈ ആര്‍ട്ടിക്കിള്‍  എഴുതുന്നത്‌ കൊറോണ ഐസോലേഷനില്‍ ഇരുന്നു കൊണ്ടാണ്. കൊറോണ ഉണ്ടാക്കാന്‍ പോകുന്ന സാമ്പത്തിക സ്വാധീനങ്ങളെക്കുറിച്ച്  ചിന്തിക്കുകയായിരുന്നു ഞാന്‍. ആലോചിച്ചപ്പോള്‍ ഭീതിയുണ്ടാക്കുന്ന ചില കാര്യങ്ങള്‍ എന്‍റെ മനസ്സിലൂടെ കടന്നു പോയി. അതുപോലെ ആവേശമുണ്ടാക്കുന്ന ചിലതും. ഭീതി എന്താണെന്നു വച്ചാല്‍, ഒരുപാടു ബിസിനസ്‌ സ്ഥാപനങ്ങള്‍ ഇതിനെ അതി ജീവിക്കുന്നതില്‍ പരാജയപ്പെടും എന്നുള്ളതാണ്. അതിനെ തടുക്കാന്‍ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല എന്നതും. മറുവശത്ത് , ആവേശമുണ്ടാക്കുന്നത്‌ ഈ ലോക്ക് ഡൌണ്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള അവസരങ്ങള്‍ മുന്നില്‍ കാണുന്നത് കൊണ്ടാണ്. എന്തൊക്കെ മാറുമെന്നും എന്തൊക്കെ പുതുതായി ഉണ്ടാകാന്‍ സാധ്യത ഉണ്ട് എന്നും അതിനെ എങ്ങിനെ മുതലെടുക്കാമെന്നും  നമുക്ക് വിശദമായി നോക്കാം.

അവസരങ്ങളും ബുദ്ധിമുട്ടുകളും എന്തെല്ലാം എന്ന് നോക്കുന്നതിനു മുമ്പായി, ഈ ലോക്ക് ഡൌണ്‍ എത്ര കാലം ഉണ്ടാവാം എന്ന് കണക്കാക്കാന്‍ നോക്കുന്നത് നല്ലതാണ്. എന്‍റെ അഭിപ്രായത്തില്‍ അടിയന്തിരാവസ്ഥ പോലുള്ള ലോക്ക് ഡൌണ്‍ ഏപ്രില്‍ അവസാനത്തോടെ അവസാനിക്കുമെങ്കിലും, ജൂണ്‍ അവസാനം വരെ നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത. കൊറോണക്ക്  മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചെത്താന്‍ പിന്നെയും മൂന്ന് മാസങ്ങള്‍ എടുത്തേക്കാം. അഥവാ , ഒക്ടോബര്‍ ആദ്യത്തോടെ മാത്രമേ ഈ ദുരന്താനന്തരം ബിസിനസുകള്‍, നഷ്ടത്തിന്‍റെ കണക്കെടുത്ത് പുതിയ വളര്‍ച്ചയുടെ പാതയിലേക്ക് ചിന്തിക്കാന്‍ കഴിയൂ എന്ന് ചുരുക്കം. എന്നാല്‍ ഈ ദുരന്തം ഉണ്ടാക്കാവുന്ന സാമ്പത്തികാഘാതം ഇപ്പോള്‍ അളക്കുക അസാധ്യമായിരിക്കും.

എന്നാല്‍, ഉപഭോക്താക്കളുടെ മനസ്സില്‍ ഒരുപാട് മാറ്റങ്ങള്‍ക്കു ഈ ലോക്ക് ഡൌണ്‍ കാരണമായേക്കാം. അതിനു കാരണം , മുമ്പെങ്ങും ഇതുപോലെ ഒരു അവസ്ഥയില്‍ അവര്‍ കടന്നു പോയിട്ടില്ല എന്നതാണ്. സ്വയം നടന്നു പോകുന്നതായി നാം കണ്ടിരുന്ന അല്ലെങ്കില്‍  വളരെ അലസമായി മാത്രം നാം ഗൌനിച്ചിരുന്ന പലതും, അങ്ങനെയല്ലെന്ന് മനസിലാക്കിയത് ഇതോടു കൂടിയാണ്. അഥവാ, ഇതുവരെ നാം നമ്മുടെതെന്ന് വിചാരിച്ചിരുന്ന പലതും നമ്മുടെതല്ലെന്നു നാം തിരിച്ചറിയുന്നു.  ഈ തിരിച്ചറിവ് ഒരുപാടു മാറ്റങ്ങള്‍ക്കു കാരണമാകാന്‍ കെല്‍പ്പുള്ളതാണ്.

മാര്‍ക്കറ്റ്‌ എന്നത് ആളുകളുടെ അഭിരുചികളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തി യിട്ടുള്ളതാണ്. എന്ന് വച്ചാല്‍ ഓരോ പ്രോഡക്റ്റ്കളും കസ്റ്റമേഴ്സ്ന്‍റെ  മുന്‍ഗണനകള്‍ പഠിച്ചതിനു ശേഷം മാര്‍ക്കറ്റില്‍ എത്തിക്കുന്നതാണ്. ഈ അഭിരുചികളും മുന്‍ഗണനകളും മാറാന്‍ പോവുകയാണ്. ഉദാഹരണത്തിന്, ഈ ലോക്ക് ഡൌണ്‍ കഴിയുന്നതോടെ ആളുകളുടെ ഭക്ഷണം കഴിക്കുന്നതിന്‍റെ മുന്‍ഗണന ക്രമം അല്ലെങ്കില്‍ അഭിരുചി ഒരു പക്ഷെ മാറിയേക്കാം. മാര്‍ക്കറ്റില്‍ വരുന്ന ഈ മാറ്റങ്ങള്‍ പെട്ടെന്നുള്ളതോ അല്ലെങ്കില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതോ ആകാം. ലോക്ക് ഡൌണ്‍ കഴിയുന്നതോടെ പണത്തിന്‍റെ ലഭ്യത കുറയുന്നത് കാരണം, അനിവാര്യമായ ഉത്പന്നങ്ങള്‍ക്ക് കൂടുതലും അല്ലാത്തവക്ക് കുറവും ആവശ്യക്കാരാണുണ്ടാവുക. ദീര്‍ഘകാലാടിസ്ഥാനത്തില്‍ പക്ഷെ കൂടുതല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ആണുണ്ടാവുക. ചില പ്രോഡക്റ്റ്കള്‍  കസ്റ്റമേഴ്സ് തീര്‍ത്തും ഉപേക്ഷിച്ചെന്ന് വരാം. ഈ അവസരത്തില്‍, ബിസിനസ്‌കാര്‍ തീര്‍ച്ചയായും അവരവരുടെ പ്രോഡക്റ്റ് അല്ലെങ്കില്‍ സര്‍വീസ് ന്‍റെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സാധ്യത വിലയിരുത്തേണ്ടതുണ്ട്.

ഓണ്‍ലൈന്‍ പഠന രംഗത്ത് ഇപ്പോള്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ ഇതിനൊരു നല്ല ഉദാഹരണമായിരിക്കും. ഓണ്‍ലൈന്‍ പഠനം എന്നത് വര്‍ഷങ്ങളായി നിലവിലുള്ളതാണെങ്കിലും, പാഠശാലകളോ  പഠിതാക്കളോ  അതിനു വേണ്ടത്ര പ്രാധാന്യം നല്‍കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു. സ്കൂളുകളും  കോളേജുകളും അവിടുത്തെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കള്‍ ഉള്‍പ്പെടെ എല്ലാവരും പുതിയ രീതിയെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു. MOOC കോഴ്സ്കള്‍ നടത്തുന്ന മിക്ക വെബ്സൈറ്റുകളും അവരുടെ ട്രാഫിക്‌ വര്‍ദ്ധിപ്പിച്ചിട്ടുണ്ട് എന്നത് പ്രധാനമാണ്. ഭാവിയിലെ വിദ്യാഭ്യാസം എന്നത് പൂര്‍ണമായും ഓണ്‍ലൈന്‍ അല്ലെങ്കില്‍ ഓണ്‍ലൈന്‍ ഓഫ് -ലൈന്‍  ഹൈബ്രിഡ് മോഡല്‍ ആയിരിക്കും. ഈ മാറ്റം മനസ്സിലാക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളും യൂണിവേഴ്സിറ്റികളും ഈ മാര്‍ക്കറ്റില്‍ നിന്ന് പുറത്തു പോകേണ്ടി വരും എന്ന് പറയേണ്ടതില്ലല്ലോ.

‘വര്‍ക്ക്‌ ഫ്രം ഹോം’ എന്നത് ഒരു മനോഹരമായ സങ്കല്‍പം എന്നതിനപ്പുറം അതിന്‍റെ പൂര്‍ണമായ സാദ്ധ്യതകള്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന് സംശയമാണ്. എന്നാല്‍ ഇനി വരുന്ന മാസങ്ങളില്‍ ഇത് തീര്‍ച്ചയായും മാറാന്‍ പോവുകയാണ്. പ്രൈവറ്റ് മേഖലയില്‍ മാത്രമല്ല ഗവര്‍ന്മെന്റ് തലത്തില്‍ പോലും ഈ തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടായേക്കാം. തങ്ങളുടെ ബാലന്‍സ് ഷീറ്റില്‍ മില്യണ്‍സ് ലാഭിക്കാന്‍ കാരണമായേക്കാവുന്ന ഒരു തീരുമാനമായി ‘വര്‍ക്ക്‌ ഫ്രം ഹോം’ ഇപ്പോള്‍ കോര്‍പ്പറേറ്റ് വേള്‍ഡ് മനസ്സിലാക്കുന്നുണ്ട്. അത് നടപ്പിലാവുന്നതോടെ നഗര സങ്കല്പ്ങ്ങളും മാറാം. അതോടെ രണ്ടാം കിട മൂന്നാം കിട സിറ്റികളുടെ പ്രാധാന്യം വര്‍ധിക്കാന്‍ സാധ്യത കാണുന്നുണ്ട്.

ഈ ലോക്ക് ഡൌണ്‍ മിക്ക ബിസിനസ്‌ സ്ഥാപനങ്ങളെയും വളരെ മോശമായി ബാധിച്ചി രിക്കാന്‍ സാധ്യതയുണ്ട്. ഇത്തരം കമ്പനികള്‍ ഇതിന്‍റെ ആഘാതത്തില്‍നിന്ന് മോചിതരാകാന്‍ പിന്നെയും മാസങ്ങള്‍ എടുത്തേക്കാം. ഈ സാഹചര്യം ചെലവ് ചുരുക്കലിന് സ്ഥാപനങ്ങളെ നിര്‍ബന്ധിച്ചേക്കാം. ഈ ചെലവു ചുരുക്കല്‍ ജീവനക്കാരെ മാത്രം ബാധിക്കുന്നതായിരിക്കില്ല. മറിച്ച് , വിവിധ പ്രോഡക്റ്റ് അല്ലെങ്കില്‍ സര്‍വീസ് നല്‍കുന്ന കമ്പനി കള്‍, സപ്ലയര്‍ കമ്പനികള്‍, ട്രാന്‍സ്പോര്‍ട്ട് നല്‍കുന്ന കമ്പനികള്‍  തുടങ്ങി എല്ലാവരെയും ബാധിക്കാം. അതിനാല്‍ B2B ബിസിനസുകളില്‍ ഏര്‍പെട്ടിരിക്കുന്നവര്‍ തങ്ങളുടെ ബിസിനസില്‍ ഒരു കുറച്ചു കൂടെ ചിലവു കുറഞ്ഞ വെര്‍ഷന്‍ വികസിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കാവുന്നതാണ്‌.

[ATBC is a business strategy consulting organization. It focuses on strategic consulting services to companies in the scale-up phase. Business Strategy Consultant, Asif Theyyampattil, and his associate consultants collectively frame the organization. ATBC includes Financial Planners, Chartered Accountants, Chartered Engineers, Management Consultants, Company Secretaries, Branding& Marketing Experts, Social Media Consultants, Event Managers, Process Designers, Business Trainers, and Project Management Consultants, etc. Our focus is to create sustainable and profitable companies within our value framework. For details of the activities, please visit Asif Theyyampattil at www.atbc.co]

ബിസിനസുകള്‍ സാധാരണ ചില പ്രത്യേക കസ്റ്റമര്‍ വിഭാഗങ്ങള്‍ക്ക് വേണ്ടിയായിരിക്കുമല്ലോ അവരുടെ പ്രോഡക്റ്റ് / സര്‍വീസ് ഡിസൈന്‍ ചെയ്തിട്ടുണ്ടാവുക . അതിനെയാണ് നാം സാധാരണ പ്രോഡക്റ്റ് പൊസിഷനിംഗ് /സെഗ്മെന്റെഷന്‍ എന്നൊക്കെ പറയാറുള്ളത്. കൊറോണ കാലഘട്ടത്തിന് ശേഷം ഇതില്‍ പല വിഭാഗങ്ങളും ചേര്‍ന്ന് ഒരൊറ്റ ഗ്രൂപ്പ്‌ ആകുവാന്‍ സാധ്യതയുണ്ട്. അങ്ങിനെ സംഭവിച്ചാല്‍ നാം നേരത്തെ നമ്മുടെ ബിസിനസ്‌ പ്രതിയോഗി ആയി കാണാത്ത തൊട്ടു മുകളിലും താഴെയും ഉള്ള കമ്പനികള്‍  നമ്മുടെ കോംപെറ്റീറ്റര്‍ ആയി വരാം. ഇത് എല്ലാ പ്ലാനിംഗും ഇതോടെ തകരാന്‍ സാധ്യതയുണ്ട് . ഇവിടെ പുതിയ സ്ട്രാറ്റജി ഉണ്ടാക്കേണ്ടി വരും. ബിസിനസുകള്‍ ഇങ്ങിനെ ഒരു സാധ്യത മുന്‍കൂട്ടി കാണേണ്ടി വരും.

മാര്‍ക്കറ്റിംഗ് സന്ദേശങ്ങളില്‍ ഉപയോഗിക്കുന്ന ഗ്ലോറിഫിക്കേഷന്‍ ടൂള്‍സ് ഒരുപക്ഷെ പഴയപോലെ ഉപയോഗപ്പെടണം എന്നില്ല. ആളുകള്‍ അവര്‍ക്ക് കിട്ടുന്ന മൂല്യം എന്താണെന്നതിനെക്കുറിച്ച് കൂടുതല്‍ ബോധാവാന്മാരായിരിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് കമ്പനികള്‍ അവരുടെ പ്രൈസിംഗ് സ്ട്രാറ്റജി പുനര്‍നിര്‍ണയം നടത്തേണ്ടി വരും.

ഇന്ത്യന്‍ സാഹചര്യത്തില്‍ ഈ കൊറോണ എഫ്ഫക്റ്റ്‌ ഇരട്ടിയായി ബാധിക്കാന്‍ സാധ്യതയുണ്ട്. കൊറോണ ഇന്ത്യയിലേക്ക്‌ വരുന്ന സാഹചര്യത്തില്‍ നാം ഒരു എകനോമിക് സ്ലോഡൌണ്‍ന്‍റെ അരികിലായിരുന്നു. ധാരാളം കമ്പനികള്‍ വളരെ പ്രയാസത്തിലായിരുന്നു. അവര്‍ ഗവേണ്മെന്‍റ് ല്‍ നിന്നും സഹായം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ഇത് തീര്‍ത്തും വിപരീതമായ   രണ്ടു രീതിയില്‍ അവസാനിക്കാം. ഒന്നുകില്‍ ഇത് നമ്മുടെ മാര്‍ക്കറ്റ്‌നെ  പൂര്‍ണമായ തകര്‍ച്ചയിലേക്ക് നയിക്കാം. അല്ലെങ്കില്‍ , ഇതിനാല്‍ നാം രണ്ടും പരിഹരിച്ചു  മുന്നേറാം.

കൊറോണ വൈറസ്‌ ഉണ്ടാക്കാവുന്ന ഗുണപരമായ മാറ്റങ്ങളെ ക്കുറിച്ച് പറയുകയാണെങ്കില്‍, ഇതൊരു വളരെ അതുല്യമായ അവസരം ആയിരിക്കും. നിലവിലുള്ള ബിസിനസുകള്‍ക്ക് അവരുടെ അനാവശ്യമായ ചിലവുകള്‍ കുറയ്ക്കാനും കൂടുതല്‍ ആരോഗ്യമുള്ള ഒരു ബിസിനസ്‌ അന്തരീക്ഷം സൃഷ്ടിക്കാനും ഇത് വഴി കഴിഞ്ഞേക്കും. കസ്റ്റമേഴ്സിന്‍റെ അഭിരുചികളില്‍ വരുന്ന മാറ്റം ഉള്‍ക്കൊണ്ട്‌  ബിസിനസിനെ പുനര്‍ ക്രമീകരികാനുള്ള ഒരു അവസരം ആയി ഇതിനെ കാണാം.

നിലവിലുള്ള മാര്‍ക്കറ്റില്‍ അവസരം നോക്കുന്ന കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ഇത് ഒരു തുല്യതയില്ലാത്ത അവസരം ആണ്. നിലവിലുള്ള കമ്പനികള്‍ക്ക് പലപ്പോഴും ഇത്തരം അവസരങ്ങള്‍ കാണാന്‍ കഴിയാറില്ല. അത് പുതിയ കമ്പനി കളുടെ ജോലി എളുപ്പമുള്ളതാക്കും.

ഇവിടെ എഴുതിയതെല്ലാം ഒരു ബിസിനസ്‌ കണ്‍സല്‍ട്ടന്‍റ്  എന്ന നിലയില്‍ ഉള്ള എക്സ്പീരിയന്‍സ് അടിസ്ഥാനമാക്കിയുള്ള എന്‍റെ അനുമാനങ്ങളാണ്. ഈ വിഷയത്തില്‍ ഇനിയും വിശദമായ പഠനങ്ങള്‍ ആവശ്യമുണ്ട്.

Asif Theyyampattil

ATBC

Our Blogs

Visit Our Facebook

Asif Theyyampattil

2 comments

  • Moosa Kooriparambil

    April 23, 2020 at 7:13 am

    Good thoughts

    Reply

    • Asif Theyyampattil

      April 23, 2020 at 3:11 pm

      Thank you.

      Reply

Leave a Reply

Your email address will not be published. Required fields are marked *

OUR LOCATIONSWhere to find us
https://www.atbc.co/wp-content/uploads/2023/04/img-footer-map.png
Calicut
Al Tawhidi Building Near Sharf DG Metro Station Al Fahidi, Bur Dubai, UAE
GET IN TOUCHATBC Social links
ATBCContact Us
OUR LOCATIONSWhere to find us
https://www.atbc.co/wp-content/uploads/2019/04/img-footer-map.png
GET IN TOUCHATBC Social links

Copyright by ATBC. All rights reserved.

Copyright by ATBC. All rights reserved.