ഈ ആര്‍ട്ടിക്കിള്‍ എഴുതുന്നത് കൊറോണ ഐസോലേഷനില്‍ ഇരുന്നു കൊണ്ടാണ്. കൊറോണ ഉണ്ടാക്കാന്‍ പോകുന്ന സാമ്പത്തിക സ്വാധീനങ്ങളെക്കുറിച്ച് ചിന്തിക്കുകയായിരുന്നു ഞാന്‍. ആലോചിച്ചപ്പോള്‍ ഭീതിയുണ്ടാക്കുന്ന ചില കാര്യങ്ങള്‍ എന്‍റെ മനസ്സിലൂടെ കടന്നു പോയി. അതുപോലെ ആവേശമുണ്ടാക്കുന്ന ചിലതും. ഭീതി എന്താണെന്നു വച്ചാല്‍, ഒരുപാടു ബിസിനസ് സ്ഥാപനങ്ങള്‍ ഇതിനെ അതി ജീവിക്കുന്നതില്‍ പരാജയപ്പെടും എന്നുള്ളതാണ്. അതിനെ തടുക്കാന്‍ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല എന്നതും. മറുവശത്ത് , ആവേശമുണ്ടാക്കുന്നത് ഈ ലോക്ക് ഡൌണ്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള അവസരങ്ങള്‍ മുന്നില്‍ കാണുന്നത് കൊണ്ടാണ്. എന്തൊക്കെ മാറുമെന്നും എന്തൊക്കെ പുതുതായി ഉണ്ടാകാന്‍ സാധ്യത ഉണ്ട് എന്നും അതിനെ എങ്ങിനെ മുതലെടുക്കാമെന്നും നമുക്ക് വിശദമായി നോക്കാം.