ബിസിനസുകാര്‍ക്ക് വേണ്ടിയുള്ള പൊതു പരിപാടികളില്‍ ധാരാളം പങ്കെടുക്കാറുണ്ട്. അത്തരത്തില്‍ പങ്കെടുത്ത മിക്ക ഇടങ്ങളിലും ഉയര്‍ന്നുവന്ന ഒരു ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ശ്രമിക്കുകയാണ് ഈ ബ്ലോഗിലൂടെ. ചോദ്യം ഇതാണ്. 'മാര്‍ക്കറ്റ് ഭയങ്കര സ്ലോ ആണ്; എന്ത് ചെയ്യും ഞങ്ങള്‍ ബിസിനസുകാര്‍ ? നിങ്ങള്‍ പറയുന്ന എല്ലാ മാനേജ്‌മന്റ് തിയറികളും ഞങ്ങള്‍ അനുസരിക്കാം. പക്ഷെ ഇപ്പോഴത്തെ ഈ പരിതാപകരമായ അവസ്ഥയില്‍ നിന്നും രക്ഷപെട്ടാലല്ലേ അത്തരത്തില്‍ ഒരു ഇടപെടല്‍ നടത്താന്‍ പോലും സാധിക്കൂ'. ചെറുകിട / ഇടത്തരം ബിസിനസുകള്‍ ഇത്തരത്തില്‍ വളരെ കഷ്ടപ്പെടുന്ന ഒരു സാഹചര്യത്തില്‍ കൂടിയാണ് നമ്മള്‍ കടന്നു പോയികൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ എന്തൊക്കെയാണ് സംരംഭകര്‍ ചെയ്യേണ്ടത്. ചില നിര്‍ദേശങ്ങള്‍.