Just one second...

 
HomeTag

Business Consultants in Malappuram Archives - Page 3 of 3 - ATBC

November 13, 2016
ബിസിനസ്‌ വിജയത്തിന് തടസ്സമാകുന്ന മൂന്നു കാര്യങ്ങള്‍

വിജയം എന്നതിന് ഓരോരുത്തക്കും ഓരോ നിര്‍വചനം ഉണ്ടാകും. എന്നാലും എല്ലാവരും വിജയമായി അംഗീകരിക്കുന്ന ചില ഘടകങ്ങള്‍ എല്ലാ വിജയത്തിലും ഉണ്ടാവും. പുതുതായി ഒരു സ്ഥാനത്ത് എത്തിപ്പെട്ടതോ, ഒരു ആസ്തി സ്വന്തമാക്കിയതോ എന്തിനു ഒരു പുതിയ കാര്യം പഠിച്ചതോ ഏതെങ്കിലും ഒരു കാരണത്തിന് വേണ്ടി ചെയ്യുന്ന ത്യാഗം പോലും വിജയത്തിന്റെ ഗണത്തില്‍ എണ്ണാവുന്നതാണ്.

November 13, 2016
പണത്തിനു വേണ്ടി ബിസിനസ്‌ ചെയ്യുന്നവര്‍ ഒരിക്കലും ധനികരാവുന്നില്ല…

ബിസിനസ്‌ തുടങ്ങാന്‍ വേണ്ടി നിങ്ങള്‍ ആലോചിക്കുന്നുണ്ടോ? ബിസിനസ്‌ തുടങ്ങുന്നത് പെട്ടെന്ന് പണക്കാരനാവാന്‍ വേണ്ടിയാണോ? നിങ്ങളുടെ ഉത്തരം അതെ എന്നാണെങ്കില്‍ തുടര്‍ന്ന് വായിക്കുക.

November 13, 2016
പണമില്ലാതെ ബിസിനസ്‌ തുടങ്ങാന്‍ ചില വഴികള്‍

ബിസിനസ്‌ തുടങ്ങാന്‍ പണമില്ല എന്നത് കാലങ്ങളായി കേള്‍ക്കുന്ന ഒരു പരാതിയാണ്. ബാങ്കുകള്‍ ഈടില്ലാതെ വായ്പ കൊടുക്കാന്‍ സാധാരണ നിലക്ക് ബുദ്ധിമുട്ടാണ്. സര്‍കാരിന്റെ പല സ്കീമുകളും ഉണ്ട് എന്നത് മറന്നല്ല ഇത് പറയുന്നത്. അത്തരം സ്കീമുകളില്‍ പോലും ഉപകരണങ്ങള്‍ വാങ്ങിക്കാനോ ബിസിനസ്‌ ചെയ്യാനുള്ള സ്ഥലം ഉണ്ടാക്കാനോ ആണ് ബാങ്കുകള്‍ക്ക് താത്പര്യം. ഒരു ഐഡിയഡെവലപ്പ് ചെയ്യാനോ മാര്‍ക്കറ്റ്‌ ചെയ്യാനോ പണം ചെലവ് ചെയ്യാന്‍ ബാങ്കുകള്‍ പണം തന്നു കൊള്ളണമെന്നില്ല. ഒട്ടും പണം കയ്യില്‍

November 13, 2016
വിശ്വാസം, എല്ലാം അതല്ലേ…

അബുക്കയുടെ കുഞ്ഞു ഹോട്ടലില്‍ ഉച്ചഭക്ഷണത്തിന് എല്ലാവര്ക്കും പ്രിയമാണ്. നല്ല ഭക്ഷണവും ഹൃദ്യമായ പെരുമാറ്റവും മാത്രമല്ല, വേറെയും കാരണമുണ്ട് ഈ ഇഷ്ടത്തിന്. സമീപത്തുള്ള ഓഫീസുകളിലെ ജീവനക്കാര്‍, സ്കൂളിലെ അധ്യാപകരും കുട്ടികളും, കടകളിലെ ജോലിക്കാര്‍, ലോറി – ഓട്ടോ തൊഴിലാളികള്‍ എന്നിവരാണ് പ്രധാന സന്ദര്‍ശകര്‍.

November 12, 2016
ഐസ്ക്രീമിന്‍റെ പിന്‍വില്പന

സ്ഥലം കൊടൈക്കനാല്‍. തടാകത്തിനു ചുറ്റുമുള്ള റോഡ്‌ കം സൈക്കിള്‍ ട്രാക്ക്. ബ്രായന്റ്റ് ഗാര്‍ഡനിലെക്കുള്ള ടൂറിസ്റ്റ്കള്‍ക്ക് ഐസ്ക്രീം വില്‍ക്കാന്‍ വില്പനക്കാര്‍ നിരയായി നില്‍ക്കുന്നു. സാമാന്യം വില്പന നടക്കുന്നുണ്ട്. ഞാന്‍ നോക്കുമ്പോള്‍ തടാകത്തിന്റെ സുരക്ഷാവേലി ചാടിക്കടന്നു ചിലര്‍ നില്‍ക്കുന്നുണ്ട്. അവര്‍ തടാകത്തിലെ ബോട്ട്കളില്‍

November 12, 2016
ആ അന്ധഗായകനെ അനുകരിക്കൂ…

തിരക്കുള്ള മോര്‍ണിംഗ് ട്രെയിനില്‍ ഓഫീസിലേക്കുള്ള പതിവ് യാത്രയിലായിരുന്നു ഞാന്‍. മനോഹരമായ ഒരു ഗാനം കേട്ട് തിരിഞ്ഞു നോക്കുമ്പോള്‍ ഒരു അന്ധഗായകന്‍ പാടുകയാണ്. വെറും പാട്ടല്ല, കയ്യില്‍ കൊണ്ട് നടക്കാവുന്ന മ്യൂസിക്‌ പ്ലയെറില്‍ കരോകെ പ്ലേ ചെയ്തുകൊണ്ട് ഏതാണ്ടൊരു പ്രൊഫഷണല്‍ പാട്ടുകാരന്റെ മേന്മയോടെ പാടുന്നു. സാധാരണ ഗതിയില്‍ ഹാര്‍മോണിയം അല്ലെങ്കില്‍ ഓര്‍ഗന്‍ പോലുള്ള ഒരു ഉപകരണം ആണ് ഇത്തരം ആളുകള്‍ ഉപയോഗിക്കാറുള്ളത്.

November 12, 2016
പഴനിയിലെ മാമ്പഴ സല്‍ക്കാരം

ഒരു യാത്രയില്‍ പരിചയപ്പെട്ട മാങ്ങാ വില്പനക്കാരിയുടെ സല്‍ക്കാരം മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. ഞങ്ങള്‍ സുഹൃത്തുക്കള്‍ കുടുംബത്തോടെ നടത്തിയ ഒരു യാത്രയില്‍, മാമ്പഴം വാങ്ങുക എന്ന ഉദ്ദേശ്യത്തോടെയാണ്‌ റോഡരികില്‍ വണ്ടി നിര്‍ത്തിയത്. അത്യാവശ്യത്തിനു കുറച്ചു മാമ്പഴം വില കുറച്ചു കിട്ടിയാല്‍ വാങ്ങാമെന്ന സാധാരണ മലയാളി ബുദ്ധിയോടെ തന്നെയാണ് അവിടെ ഇറങ്ങിയത്‌. വില്പനക്കാരിയായ സ്ത്രീ

November 12, 2016
ഗോരഖ്പൂരിലെ ജ്യൂസ്‌ വില്പനക്കാരന്‍

കിഴക്കന്‍ ഉത്തര്‍പ്രദേശ് നഗരമായ ഗോരഖ്പൂര്‍ നേപാളിലേക്കുള്ള കവാടമായാണ് അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ പ്ലാറ്റ്ഫോം സ്ഥിതി ചെയ്യുന്ന ഈ നഗരത്തില്‍ എന്റെ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു ജ്യൂസ്‌ വില്പനക്കാരനില്‍ ഞാന്‍ പഠിച്ച ബിസിനസ്സ് പാഠങ്ങള്‍ പരിചയപ്പെടുത്തുകയാണ്.

November 11, 2016
ഫൈവ് സ്റ്റാര്‍ ചായ വാല

ആ ചായക്കട നഗരത്തില്‍ പ്രസിദ്ധമാണ്. നല്ല ചായയും പലഹാരങ്ങളും ചൂടോടെ കിട്ടും. അത്തരം ചായയും പലഹാരങ്ങളും കിട്ടുന്ന ധാരാളം കടകള്‍ ആ ടൌണില്‍ തന്നെയുണ്ട്‌. പക്ഷെ അതിനെക്കാള്‍ പല മടങ്ങ്‌ തിരക്ക് ഇവിടെയുണ്ട്. കസ്റ്റമേഴ്സ് മിക്കവരും പതിവുകാരാണ്. മറ്റൊരു പ്രത്യേകത, ടൌണിലെ പല പ്രധാന വ്യക്തികളും വി.ഐ.പി കളും അവിടെ സ്ഥിര സന്ദര്‍ശകാരാണ് എന്നതാണ്.

OUR LOCATIONSWhere to find us
https://www.atbc.co/wp-content/uploads/2023/04/img-footer-map.png
Calicut
Al Tawhidi Building Near Sharf DG Metro Station Al Fahidi, Bur Dubai, UAE
GET IN TOUCHATBC Social links
ATBCContact Us
OUR LOCATIONSWhere to find us
https://www.atbc.co/wp-content/uploads/2019/04/img-footer-map.png
GET IN TOUCHATBC Social links

Copyright by ATBC. All rights reserved.

Copyright by ATBC. All rights reserved.