ഒരു യാത്രയില്‍ പരിചയപ്പെട്ട മാങ്ങാ വില്പനക്കാരിയുടെ സല്‍ക്കാരം മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. ഞങ്ങള്‍ സുഹൃത്തുക്കള്‍ കുടുംബത്തോടെ നടത്തിയ ഒരു യാത്രയില്‍, മാമ്പഴം വാങ്ങുക എന്ന ഉദ്ദേശ്യത്തോടെയാണ് റോഡരികില്‍ വണ്ടി നിര്‍ത്തിയത്. അത്യാവശ്യത്തിനു കുറച്ചു മാമ്പഴം വില കുറച്ചു കിട്ടിയാല്‍ വാങ്ങാമെന്ന സാധാരണ മലയാളി ബുദ്ധിയോടെ തന്നെയാണ് അവിടെ ഇറങ്ങിയത്. വില്പനക്കാരിയായ സ്ത്രീ