അയല്‍ രാജ്യങ്ങളായ സൗദി അറേബ്യ , UAE, ബഹ്റിന്‍ തുടങ്ങിയവ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ചത് കഴിഞ്ഞ ജൂണ്‍ മാസത്തിലാണ്. ഖത്തര്‍ ഭീകരവാദത്തിനു പ്രോത്സാഹനം നല്‍കുന്നു എന്നതായിരുന്നു ആരോപണം. ആരോപണം ഖത്തര്‍ നിഷേധിക്കുകയും വ്യവസ്ഥകള്‍ പാലിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു. നേരിയ പുരോഗതി ഉണ്ടെങ്കിലും, പ്രതിസന്ധി എന്ന് തീരും എന്ന് ഇപ്പോഴും ഉറപ്പു പറയാറായിട്ടില്ല. പക്ഷെ ഖത്തര്‍ ഈ പ്രതിസന്ധിയെ കൈകാര്യം ചെയ്ത രീതി എല്ലാവര്‍ക്കും ഒരു പ്രചോദനം ആകേണ്ടതുണ്ട്.