ഒരു യാത്രയില്‍ പരിചയപ്പെട്ട മാങ്ങാ വില്പനക്കാരിയുടെ സല്‍ക്കാരം മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. ഞങ്ങള്‍ സുഹൃത്തുക്കള്‍ കുടുംബത്തോടെ നടത്തിയ ഒരു യാത്രയില്‍, മാമ്പഴം വാങ്ങുക എന്ന ഉദ്ദേശ്യത്തോടെയാണ് റോഡരികില്‍ വണ്ടി നിര്‍ത്തിയത്. അത്യാവശ്യത്തിനു കുറച്ചു മാമ്പഴം വില കുറച്ചു കിട്ടിയാല്‍ വാങ്ങാമെന്ന സാധാരണ മലയാളി ബുദ്ധിയോടെ തന്നെയാണ് അവിടെ ഇറങ്ങിയത്. വില്പനക്കാരിയായ സ്ത്രീ ഞങ്ങളെ ഒരു പുഞ്ചിരിയോടെ സ്വീകരിച്ചു. ആദ്യത്തെ ബാസ്കറ്റില്‍ നിന്ന് വില ചോദിച്ചപ്പോള്‍ വില പറയുന്നതിന്റെ കൂടെ ഒരു മാമ്പഴം എടുത്തു അവര്‍ കയ്യില്‍ വച്ചു. അങ്ങനെ ഓരോ ബാസ്കറ്റില്‍ നിന്നും ഓരോന്ന് എടുത്തു മാമ്പഴം വില്‍ക്കുന്ന ഷെഡിന്റെ സൈഡില്‍ വച്ചിട്ടുള്ള പാത്രത്തിലിട്ട് മാമ്പഴവും കത്തിയും നന്നായി കഴുകി തൊലി ചെത്താന്‍ ആരംഭിച്ചു. ചെറിയ കഷ്ണങ്ങളായി മുറിച്ചു പ്ലേറ്റുകളിലാക്കി ഞങ്ങളെ എല്ലാവരെയും കുടുംബത്തോടെ അത് കഴിക്കുവാന്‍ വേണ്ടി ക്ഷണിച്ചു. ഞങ്ങള്‍ എല്ലാവരും വളരെ ആസ്വദിച്ചു കഴിച്ചു. ഓരോ ഇനം മാങ്ങയും രുചിച്ചു നോക്കാനും രുചി വ്യത്യാസം മനസ്സിലാക്കാനും സാധിച്ചു.
കസ്റ്റമരുടെ മുന്നില്‍ തന്റെ പ്രോഡക്റ്റ് കസ്റ്റമര്‍ ഇഷ്ടപ്പെടുന്ന രൂപത്തില്‍ അവതരിപ്പിക്കാനും തന്റെ പ്രോഡക്റ്റ്ന്റെ ഗുണമേന്മയും വൈവിധ്യവും പ്രദര്ശിപ്പിക്കുന്നതിലുംഅവര്‍ മിടുക്ക് കാണിച്ചു.
പിന്നീടെല്ലാം പെട്ടെന്നായിരുന്നു. പണം കൊടുത്തു എല്ലാ ഇനം മാമ്പഴവും വാങ്ങി അവിടെ നിന്ന് വയറു നിറയെ കഴിച്ചു. ചുമക്കാവുന്നത്ര മാമ്പഴം വാങ്ങി എല്ലാവരും വണ്ടിയില്‍ വെച്ചു വീട്ടിലേക്കും കൊണ്ടുപോയി.
- കസ്റ്റമറോട് ആ സെല്ലെര്‍ കാണിച്ച പരിഗണനയുടെ Reciprocation ആണ് അവിടെ സംഭവിച്ചത്. കസ്റ്റമര്‍ക്ക് നല്‍കുന്ന ഇത്തരം പരിഗണനകള്‍ sales -ല്‍ വളരെ ഗുണപരമായ വ്യതിയാനങ്ങള്‍ ഉണ്ടാക്കും.
- കസ്റ്റമരുടെ പ്രതീക്ഷകള്‍ക്കൊത്തുയുര്‍ന്ന പെരുമാറ്റത്തിലൂടെ വിശ്വാസ്യത നേടിയെടുക്കാന്‍ seller-ക്ക് സാധിച്ചു.